Type Here to Get Search Results !

Bottom Ad

യുവാക്കള്‍ക്ക് ഊര്‍ജം പകര്‍ന്ന് ബദിയടുക്കയില്‍ യൂത്ത് ലാബ്


ബദിയടുക്ക (www.evisionnews.in): യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നടത്തിയ യൂത്ത് ലാബ് ഏകദിന നേതൃക്യാമ്പ് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് പാലക്കാട് ഉദ്ഘാടനം ചെയ്തു. മാന്യ പാമെഡോസ് റെസിഡന്‍സിയില്‍ നടന്ന ക്യാമ്പില്‍ വിവിധ ശാഖകളില്‍ നിന്നുള്ള പ്രവര്‍കത്തകര്‍ പങ്കെടുത്തു. അസീസ് പെരഡാല അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ബഷീര്‍ വെള്ളിക്കോത്ത്, മാഹിന്‍ കേളോട്ട്, ടി.എം മഹറൂഫ്, എം.എ നജീബ്, അന്‍വര്‍ ഓസോണ്‍, റഫീഖ് കേളോട്ട്, ഖയ്യൂം മാന്യ സംവദിച്ചു. 

മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, സെക്രട്ടറി ടി.ഡി കബീര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, സിദ്ദീക്ക് സന്തോഷ് നഗര്‍, റൗഫ് ബാവിക്കര, അസീസ് കളത്തൂര്‍, ഹാഷിം ബംബ്രാണി, ബഷീര്‍ പൈക്ക, ഷംസുദ്ദീന്‍ കിന്നിംഗാര്‍, എ.എസ് അഹമ്മദ്, ബദ്‌റുദ്ദീന്‍ താസിം, അബ്ദുല്ല ചാലക്കര, അബ്ബാസ് ഹാജി, ഹമീദ് പള്ളത്തട്ക്ക, സിറാജ് മുഹമ്മദ്, മൂസ കന്യാന, സത്താര്‍ കുടുപ്പംകുഴി, നവാസ് കുഞ്ചാര്‍, സക്കീര്‍ ബദിയടുക്ക, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, അഹമ്മദാലി പാട്‌ലടുക്ക, ടി.എസ് മാന്യ, സിയാദ് പെരഡാല, അഫീസ് ബദിയടുക്ക, ഷാഫി പള്ളത്തട്ക്ക, മൊയ്തു സീതാംഗോളി സംബന്ധിച്ചു. ഹൈദര്‍ കുടുപ്പംകുഴി സ്വാഗതവും ഇഖ്ബാല്‍ ഫുഡ്മാജിക്ക് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad