Type Here to Get Search Results !

Bottom Ad

വൃദ്ധ കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു


മാവുങ്കാല്‍ (www.evisionnews.in): കുളിമുറിയില്‍ കുഴഞ്ഞുവീണ് വൃദ്ധ മരിച്ചു. വാഴക്കോട് കൊരമ്പിന്‍ തലയിലെ പരേതനായ പറ്റോന്‍ കുഞ്ഞമ്പുവിന്റെ ഭാര്യ വായക്കോടിച്ചി കല്യാണിയമ്മ (85)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കല്യാണിയമ്മയുടെ നിലവിളികേട്ട് വീട്ടുകാര്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: സുശീല ,ബാലന്‍, ഗോവിന്ദന്‍ (ചുമട്ടു തൊഴിലാളി ശ്രീറാം ടോഡഴ്സ് കോട്ടപ്പാറ), ശാന്ത, ശ്യാമള, രവി (ചുമട്ടുതൊഴിലാളി പാലായി), പരേതനായ ശശി. മരുമക്കള്‍: സരോജിനി, കാര്‍ത്ത്യായനി, ആണ്ടി, ഓമന, യമുന, രാമകൃഷ്ണന്‍, പരോതനായ നാരായണന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad