കാസര്‍കോട്: (wwww.evisionnews.in)ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ കായികമത്സരങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ അനുമതി നിര്‍ബന്ധമായും വാങ്ങണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ബന്ധപ്പെട്ട ഡി വൈ എസ് പി മാരില്‍ നിന്നാണ് അനുമതി വാങ്ങേണ്ടത്. രാത്രികാലങ്ങളില്‍ നടക്കുന്ന കായികമത്സരങ്ങള്‍ക്കിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന അവസ്ഥ നിലവിലുണ്ട്. ഇങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലീസ് സ്വമേധയാ കേസെടുക്കും. മുന്‍കൂര്‍ അനുമതി വാങ്ങാതെ മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ല. കായികമേളകളും മറ്റും നമ്മുടെ നാടിന്റെ സൗഹാര്‍ദ്ദവും സ്‌നേഹവും ഊട്ടി ഉറപ്പിക്കാന്‍ ആവശ്യമാണ്. അതുകൊണ്ട് തന്നെ നിബന്ധനകള്‍ പാലിച്ചുവേണം ഇവ സംഘടിപ്പിക്കാന്‍. വര്‍ഗ്ഗീയപരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി സാമൂഹ്യമാധ്യമങ്ങളിലൂടെയുളള പ്രചാരണങ്ങള്‍ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ അയച്ചവര്‍ക്കെതിരെ പോലീസ് നടപടി എടുത്തിട്ടുണ്ട്. കൂടാതെ സൈബര്‍സെല്‍ ഇത്തരം കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്താല്‍ പ്രേരണകുറ്റം ചുമത്തിയാണ് കേസെടുക്കുന്നത്. വരുന്ന ആഘോഷ നാളുകില്‍ പടക്കങ്ങള്‍ അനുമതി ഇല്ലാതെ ശേഖരിക്കാനോ വില്‍പ്പന നടത്തുവാനോ പാടുളളതല്ല. ഇതിനായി പോലീസിന്റെ പരിശോധന ഉണ്ടാകും. റിയാസ് മൗലവിയുടെ കൊലപാതകം സംബന്ധിച്ച് ഐ ജി യുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.
ജില്ലയില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കും. പട്രോളിംഗിനായി പുതിയ അഞ്ച് വാഹനങ്ങള്‍ ജില്ലയില്‍ എത്തും. നിലവില്‍ ബൈക്കിലും ജീപ്പിലുമായി നല്ലരീതിയില്‍ പട്രോളിംഗ് ഏര്‍പ്പെടുത്തി വരുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു.
key words;not-allowd-permission-nigth-compation

Post a Comment
0 Comments