നീലേശ്വരം:(www.evisionnews.in) മാഹിയില്‍ നിന്നു മദ്യം കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തെ വെട്ടിച്ചു കടന്ന പ്രതി പിടിയില്‍
നീലേശ്വരം തോട്ടുംപുറത്തെ എം.വി.സജീവനെയാണു നീലേശ്വരം എക്‌സൈസ് റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ഗോവിന്ദനും സംഘവും അറസ്റ്റു ചെയ്‌തത്. ആഴ്‌ചകള്‍ക്കു മുമ്പു 90 ലീറ്റര്‍ മാഹി മദ്യം കടത്തുന്നതിനിടെയാണു സജീവന്‍ എക്‌സൈസ് സംഘത്തെ വെട്ടിച്ചു കടന്നത്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.കെ.ബാബുരാജ്, പി.സുരേശന്‍, കെ.ആര്‍.പ്രജിത്ത്, പി.അനീഷ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്‌തു. ജില്ലയ്‌ക്കകത്തും പുറത്തും എക്‌സൈസ് കേസുകളില്‍ പ്രതിയാണു സജീവനെന്നു അധികൃതര്‍ അറിയിച്ചു.സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഒന്‍പതു ലീറ്റര്‍ വിദേശമദ്യവുമായി ചെറുവത്തൂര്‍ കൈതക്കാട്ടെ എം.രജീഷ് (35), നാലു ലീറ്റര്‍ വിദേശമദ്യവുമായി ചാനടുക്കത്തെ പി.മാധവന്‍ എന്നിവരെയും നീലേശ്വരം എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്‌തു. പി.ഗോവിന്ദന്‍, അസി.എക്‌സൈസ് ഇന്‍്‌സ്‌പെക്ടര്‍ എം.സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.
keywords-mahi-exice-arrested

Post a Comment
0 Comments