പയ്യക്കി (www.evisionnews.in): എപ്രീല്‍ 14 മുതല്‍16 വരെ കാസര്‍കോട് തളങ്കര ഹുദൈബിയ്യയില്‍ നടക്കുന്ന മദീനാ പാഷന്‍ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച യുവാരവം പ്രചാരണ സന്ദേശ ജാഥക്ക് പ്രൗഡമായ തുടക്കം.ശനിയാഴ്ച രാവിലെ പയ്യക്കി ഇസ്ലാമിക് അക്കാദമിയില്‍ ജാഥാ നായകന്‍ ശഫീഖലീ ശിഹാബ് തങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് പതാക കൈമാറി സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖാ അഹമ്മദ് മൗലവി അല്‍അസ്ഹരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഹൊസങ്കടി, ആരിക്കാടി ജംഗ്ഷന്‍, സീതാംഗോളി, തളങ്കര, തുടര്‍ന്ന് ഉളിയത്തടുക്കയിലെ സ്വീകരണ ശേഷം ആലംപാടിയില്‍ സമാപിച്ചു.സമാപനം സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുസ്സലാം ദാരിമി ഉദ്ഘാടനം ചെയ്തു.
താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. പയ്യക്കി അബ്ദുല്‍ ഖാദിര്‍ (www.evisionnews.in)മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ സാലൂദ് നിസാമി. ഇബ്‌റാഹിം ഫൈസി ജെഡിയാര്‍, മജീദ് ദാരിമി, സുഹൈര്‍ അസ്ഹരി, നാഫിഹ് അസ്ഹദി, ഹനീഫ് ഹാജി, ഹമീദ് ഹാജി, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ഷരീഫ് നിസാമി, യൂനുസ് ഫൈസി കാക്കടവ്, അബ്ദുല്‍ ഖാദര്‍ സഅദി ഖാസിലേന്‍, മുഹമ്മദ് ഫൈസി കജെ, സുബൈര്‍ നിസാമി, റഫീഖ് ദാരിമി, ഇസ്മായില്‍ മച്ചംപാടി, ഉമറുല്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈര്‍ ദാരിമി പടന്ന, ഹസന്‍ അദ്‌നാന്‍, ജഹ്ഫര്‍ ബുസ്താനി, അഷ്‌റഫ് ഹുദവി പാട്‌ലടുക്കം, ഖാസിം ഫൈസി, എം.എ ഖലീല്‍, ഹാരിസ് ബെദിര, പി.എച്ച് അസ്ഹരി ആദൂര്‍, ഇര്‍ഷാദ് ഹുദവി, മൊയ്തു ചെര്‍ക്കള, അബ്ദുല്ല മൗലവി, ഖാദര്‍ ഫിദാ സംസാരിച്ചു.
ഇന്ന് രാവിലെ പള്ളംങ്കോടില്‍ നിന്ന് പ്രയാണം തുടങ്ങിയ ജാഥ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്‌റാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. മുള്ളേരിയ,നാരമ്പാടി, ബദിയടുക്ക, ബോവിക്കാനം, കളനാട്, തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണ ശേഷം ചിത്താരിയില്‍ സമാപിക്കും. സമാപനം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. ഖലീലുറഹ്മാന്‍ ഖാശിഫി മുഖ്യ പ്രഭാഷണം നടത്തും. കല്ലൂരാവിയില്‍ നിന്ന് ആരംഭിച്ച് പടന്നയില്‍ സമാപിക്കും.



Post a Comment
0 Comments