Type Here to Get Search Results !

Bottom Ad

പേരൂര്‍ മഖാം ഉറൂസ് എപ്രില്‍ 4 മുതല്‍ 9 വരെ


ബന്തിയോട്: (www.evisionnews.in) പ്രശസ്തമായ വലിയുള്ളാഹി ഖാസി അവറാന്‍ മുസ്ലിയാ(ഖ.സി)രുടെ പേരില്‍ മുന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന പേരൂര്‍ മഖാം ഉറൂസ് ഏപ്രില്‍ 4ന് ചൊവ്വാഴ്ച ആരംഭിക്കും.

ഉറൂസിനോടനുബഡിച്ച് 6 ദിവസത്തെ മതപ്രഭാഷണ പരമ്പരയും ദിഖ്‌റ് ഹല്‍ഖ മജ്‌ലിസും സംഘടിപ്പിക്കും. എപ്രില്‍ 4 ന് രാവിലെ കുംമ്പോല്‍ സയ്യദ് കെ.എസ് ജഅഫര്‍ സാദിഖ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷാഫി ഹാജി മീപ്പിരി പതാക ഉയര്‍ത്തും. വൈകുന്നേരം 7 മണിക്ക് കുംമ്പോല്‍ കെ.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.താജുശ്ശരീഅ ശൈഖുന അലിക്കുഞ്ഞി ഉസ്താദിന്റെ അധ്യക്ഷത വഹിക്കും. ഹുസൈന്‍ സഅദി കെ.സി.റോഡ് മുഖ്യ പ്രഭാഷണം നടത്തും.തുടര്‍ന്നുള്ള രാത്രിയില്‍ പ്രഗല്‍ഭ പ്രാസഗികരും സാദാത്തുക്കളും പങ്കെടുക്കും.

സമാപന ദിവസം അസര്‍ നിസ്‌ക്കാരത്തിന് ശേഷം നടക്കുന്ന മൗലുദ് മജ്‌ലിസിന് പാണക്കാട് ശഫീഖലി ശിഹാബ് തങ്ങള്‍ നേത്യത്തം നല്‍കും. രാത്രി സമാപന സമ്മേളനം കാസര്‍കോട് ഖാസി ശൈഖുനാ പ്രഫസര്‍ ആലിക്കുട്ടി ഉസ്താദിന്റെ അധ്യക്ഷതയില്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹാഫിസ് റിയാസ് മന്നാനി മുഖ്യ പ്രഭാഷണം നടത്തും. പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി എപ്രില്‍ 9ന് ഉറൂസ് സമാപിക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad