Type Here to Get Search Results !

Bottom Ad

ഇ. അഹമ്മദ്: ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന നേതാവ്: കെ.വി തോമസ്

കാസര്‍കോട് (www.evisionnews.in): ന്യൂനപക്ഷങ്ങളുടെ അസ്തിത്വവും അഭിമാനവും ചോദ്യംചെയ്യുന്ന വേളകളിലെല്ലാം പാര്‍ലമെന്റില്‍ ഇ. അഹമ്മദ് നടത്തിയ പോരാട്ടങ്ങളാണ് ന്യൂനപക്ഷവിഭാഗത്തിന്റെ വളര്‍ച്ചക്കും സുരക്ഷക്കും വലിയൊരളവില്‍ സഹായകരമായതെന്ന് മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി തോമസ് എം.പി പറഞ്ഞു. കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഇ. അഹമ്മദ്, ഹമീദലി ശംനാട് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിട്ടുവീഴ്ച്ചയില്ലാത്ത രാജ്യസ്‌നേഹവും ഉത്തരവാദിത്വനിര്‍വ്വഹണത്തിലെ കാര്യശേഷിയും നയതന്ത്രജ്ഞതാ പാടവുമാണ് തുടര്‍ച്ചയായി ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരമുണ്ടായതെന്നും അദ്ദേഹം ചെയ്ത നന്മയുടെ കര്‍മ മണ്ഡലം എക്കാലവും സ്മരിക്കപ്പെടാവുന്ന തരത്തില്‍ സമ്പുഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സംശുദ്ധിയെ കുറിച്ച് പറയുമ്പോഴെല്ലാം ഓര്‍ക്കപ്പെടുന്ന നാമമാണ് ഹമീദലീ ശംനാട്. അനുഭവിച്ചും പഠിച്ചും നേടിയചരിത്രം പകര്‍ന്നനല്‍കുമായിരുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം മാതൃകാപരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡണ്ട് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, പി. കരുണാകരന്‍ എം.പി, ഷാഫി ചാലിയം, ഹക്കീം കുന്നില്‍, എം.സി ഖമറുദ്ധീന്‍, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുള്ള, അബ്ദുല്ല മുഗു, ബഷീര്‍ വെള്ളിക്കോത്ത്, ലുഖ്മാന്‍ തളങ്കര, കരുണ്‍ താപ്പ, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം. ഇഖ്ബാല്‍, പി. അബ്ദുല്‍ ഹാജി പട്‌ള, മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.എ ജലീല്‍, പുണ്ടരികാക്ഷ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതവും മാഹിന്‍ കേളോട്ട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad