Type Here to Get Search Results !

Bottom Ad

പദ്ധതി വിനിയോഗം: ജില്ലാ പഞ്ചായത്തുകളില്‍ കാസര്‍കോട് ഒന്നാമത്, ബ്ലോക്കില്‍ നീലേശ്വരം


കാസര്‍കോട് (www.evisionnews.in): 2016-17 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മികച്ച നേട്ടം കൈവരിച്ചു. പദ്ധതി അടങ്കലിന്റെ 85.33 ശതമാനം തുക ചെലവഴിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍ സംസ്ഥാന തലത്തില്‍ ആദ്യമായി 100 ശതമാനം പദ്ധതി തുക ചെലവഴിച്ച് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. 

82 ശതമാനം തുക ചെലവഴിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്തും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. ഗ്രാമ പഞ്ചായത്തുകളില്‍ 97.37 ശതമാനം തുക ചെലവഴിച്ച് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്താണ്. മടിക്കൈ, ചെറുവത്തൂര്‍, ചെങ്കള എന്നീ ഗ്രാമ പഞ്ചായത്തുകള്‍ യഥാക്രമം പദ്ധതി തുകയുടെ 94, 92, 90 ശതമാനം തുക ചെലവഴിച്ചു. നഗരസഭകളില്‍, 73 ശതമാനം തുക ചെലവഴിച്ച് നീലേശ്വരം മുനിസിപ്പാലിറ്റിയാണ് പദ്ധതിച്ചെലവില്‍ മുന്നിട്ടു നില്‍ക്കുന്നത്. നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അഭാവം പദ്ധതി നിര്‍വ്വഹണത്തെ പ്രതികൂലമായി ബാധിക്കുന്നതിനിടയിലാണ് പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രശംസനീയമായ ഈ നേട്ടം കൈവരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad