മൂന്നാര്‍ (www.evisionnews.in): മൂന്നാറില്‍ തിങ്കളാഴ്ച കടകളടച്ചും ജനജീവിതം സ്തംഭിപ്പിച്ചും തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് മോഡല്‍ സമരത്തിന് ആഹ്വാനം. മൂന്നാറുകാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് സമരം. മൂന്നാര്‍ ജനകീയ സമിതിയാണ് ജെല്ലിക്കെട്ട് മോഡലിന് ആഹ്വാനം ചെയ്തത്. വിവിധ മത വ്യാപാര സംഘടനാ നേതാക്കളുടെ പേരിലാണ് സമര നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.
മാധ്യമങ്ങള്‍ മൂന്നാറുകാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. മൂന്നാറില്‍ കയ്യേറ്റം രൂക്ഷമാണെന്നും ഗുരുതരമായ പരിസ്ഥി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ലാന്‍ഡ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ ഉപസമിതിയും സര്‍ക്കാരിന് നല്‍കിയിരുന്നു. മൂന്നാറിലെ എല്ലാ നിര്‍മ്മാണങ്ങളും പരിശോധിക്കുന്നതിനായി പരിസ്ഥിതി പരിപാലന വികസന അതോറിറ്റി രൂപീകരിക്കണമെന്നും മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ അതോറിറ്റി രൂപീകരിക്കുന്നത് വരെ കെട്ടിടങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും, ആറുമാസത്തിനുളളില്‍ പരിസ്ഥിതി പരിപാലന വികസന അതോറിറ്റി രൂപീകരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിരുന്നു.

Post a Comment
0 Comments