കാസര്‍കോട് (www.evisionnews.in): ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ അരക്കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പന കേന്ദ്രങ്ങള്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ പൂട്ടുന്നത് എട്ട് ബിയര്‍ വൈന്‍ പാലറുകളും ഒരു ബിവറേജസ് ഔട്ട്‌ലെറ്റും.
നിയമം നിലവില്‍ വന്നതോടെ കാഞ്ഞങ്ങാട്ടെ എല്ലാ മദ്യഷാപ്പുകളും പൂട്ടിയതിനെ തുടര്‍ന്ന് കാഞങ്ങാട് ഡ്രൈ സിറ്റിയായി. ചെറുവത്തൂര്‍ ജെ.കെ റസിഡന്‍സി, നീലേശ്വരം നളന്ദ, കാഞ്ഞങ്ങാട് സൌത്തിലെ കെടിഡിസി ബിയര്‍ പാര്‍ലര്‍, അലാമിപ്പള്ളിയിലെ രാജ് റസിഡന്‍സി, ലാന്‍ഡ് മാര്‍ക്ക്, കോട്ടച്ചേരിയിലെ നവരംഗ്, നോര്‍ത്ത് കോട്ടച്ചേരിയിലെ മലനാട്, കാസര്‍കോട് നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍, പുതിയ ബസ്റ്റാന്റ് പരിസരത്തെ ജെ.കെ എന്നിവയാണ് പൂട്ടുന്ന ബിയര്‍ വൈന്‍ പാര്‍ലറുകള്‍. കാഞ്ഞങ്ങാട് ബിവറേജസ് ഔട്ട്‌ലെറ്റും പൂട്ടും.
അതിനിടെ ജില്ലയിലേക്ക് കര്‍ണാടക- ഗോവന്‍ വ്യാജമദ്യത്തിന്റെ പ്രളയമുണ്ടാകുമെന്ന് അധികൃതര്‍ ഭയപ്പെടുന്നു. വ്യാജമദ്യ വേട്ടക്ക് വേണ്ടുന്ന സന്നാഹങ്ങള്‍ എക്‌സൈസ് പോലീസ് വിഭാഗങ്ങളിലും ദുര്‍ലഭമാണ്. ഇടക്കാലത്ത് വ്യാജമദ്യ വില്‍പ്പനയില്‍ നിന്ന് വിട്ടുനിന്ന മാഫിയകള്‍ അരയും തലയും മുറുക്കി വീണ്ടും മദ്യനിരോധനം ആഘോഷമാക്കാന്‍ തുനിഞ്ഞിറങ്ങുമെന്നും സൂചനയുണ്ട്.

Post a Comment
0 Comments