Type Here to Get Search Results !

Bottom Ad

ദുബൈ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം: അപകടം ബുര്‍ജ് ഖലീഫക്ക് സമീപം


ദുബൈ (www.evisionnews.in): ബുര്‍ജ് ഖലീഫക്ക് സമീപമുള്ള ഷോപ്പിംഗ് മാള്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ 5.30ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. അറുപത് നിലകളുള്ള കെട്ടിട സമുച്ചയത്തിനാണ് തീപിടിച്ചത്. 7.30 ഓടെ തീ നിയന്ത്രണ വിധേയമായതായി ദുബൈ അഗ്‌നിശമനസേന വിഭാഗം അറിയിച്ചു. തീ മറ്റുകെട്ടിടങ്ങളിലേക്ക് പടരാതെ അണയ്ക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി. തീപിടുത്തത്തെ തുടര്‍ന്ന് കിലോമീറ്ററോളം അകലെ വരെ പുക പടര്‍ന്നു. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad