കാസര്‍കോട് : (www.evisionnews.in) ജില്ലാ ശിശുക്ഷേമസമിതിയുടെ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാകളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ സമിതി പ്രസിഡണ്ടുകൂടിയായ ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു സത്യവാചകം ചൊല്ലിക്കൊടുത്തു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പി വി ജാനകി (വൈസ് പ്രസിഡണ്ട്), ഉദുമ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം മധു മുതിയക്കാല്‍ (സെക്രട്ടറി), കെ വി രമേശന്‍ (ജോയിന്റ് സെക്രട്ടറി), ഉദുമ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം ലക്ഷ്മി (ട്രഷറര്‍), എക്‌സിക്യുട്ടീവ് അംഗങ്ങളായി കെ വി കമലാക്ഷന്‍, അജയ കുമാര്‍, കൂത്തൂര്‍ കണ്ണന്‍, പി കെ ലക്ഷ്മി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം സമിതിയുടെ ആദ്യ യോഗവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ ശിശുക്ഷേമസമിതിയുടെ ക്രഷുകളിലേക്ക് പോഷകാഹാരം ലഭ്യമാക്കണമെന്നും ക്രഷുകളിലെ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. എക്‌സ് ഓഫീസ് അംഗങ്ങളായ എഡിസി (ജനറല്‍) പി രാജീവ്, സാമൂഹികനീതി ഓഫീസര്‍ ഇന്‍ ചാര്‍ജ് എം പി അബ്ദുറഹിമാന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പി ബിജു എന്നിവരും സംബന്ധിച്ചു

Post a Comment
0 Comments