Type Here to Get Search Results !

Bottom Ad

കാലിക്കറ്റ് യൂ സിറ്റി- ബി സോണ്‍ കലോത്സവം: ഖലീല്‍ ഹുദവി പള്ളം സര്‍ഗ്ഗപ്രതിഭ


വടകര: (www.evisionnews.in) കോഴിക്കോട് സര്‍വ്വകലാശാലാ ബി സോണ്‍ കലോത്സവത്തില്‍ ഖലീല്‍ ഹുദവി പള്ളം പ്രതിഭാപട്ടം ചൂടി. കോഴിക്കോട് ഗവ. ലോ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏഴിനങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച് 29 പോയിന്റ് നേടിയാണ് അംഗീകാരത്തിന് അര്‍ഹനായത്. 

കഴിഞ്ഞ ഏതാനും വര്‍ഷം കോഴിക്കോട് ഫറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കയ്യടക്കി വെച്ചിരുന്ന പ്രതിഭാ പട്ടമാണ് ഇത്തവണ മുണ്ട്യത്തടുക്ക പള്ളം സ്വദേശി ഖലീല്‍ ഹുദവിയിലൂടെ ലോകോളേജിലേക്ക് എത്തുന്നത്. നേരത്തേ ലോ കോളേജില്‍ നടന്ന കലാമേളയിലെയും മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് ബിരുദവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഖലീല്‍ ത്രിവത്സര എല്‍എല്‍ബി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പള്ളം എം എസ് മുഹമ്മദ് -സഫിയ ദമ്പതികളാണ് മാതാപിതാക്കള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad