തിരുവനന്തപുരം (www.evisionnews.in): മകന്റെ മരണത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്നും മകന്റെ മരണത്തിന് പകരമാവുന്നതല്ല പണമെന്നും ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍. നീതി ലഭിക്കുകയാണെങ്കില്‍ പത്തു ലക്ഷമല്ല ഇരുപത് ലക്ഷം തിരിച്ചുതരാന്‍ തയാറാണെന്ന് അശോകന്‍ പറഞ്ഞു. ജിഷ്ണുവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസമായി അമ്മ മഹിജ, സഹോദരി അവിഷ്ണ എന്നിവര്‍ നിരാഹാര സമരത്തിലാണ്. കേസ് കാര്യക്ഷമമായി അന്വേഷിക്കുമെന്നും കുടുംബത്തിന് സഹായമായി പത്തു ലക്ഷം രൂപ നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ പ്രതികരണം. ഇതിനു മറുപടിയുമായാണ് അശോകന്‍ രംഗത്തെത്തിയത്.
കഴിഞ്ഞ 32 വര്‍ഷമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും അത്തരമൊരാള്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാടെന്നും അശോകന്‍ പറഞ്ഞു.

Post a Comment
0 Comments