കുമ്പള:(www.evisionnews.in) അധികാരികളുടെ അനാസ്ഥയില്‍ നശിച്ച കൊണ്ടിരിക്കുന്ന കുമ്പള പഞ്ചായത്തിലെ ആരിക്കാടി പുല്‍മേട് മൈതാനം ജനകീയ കൂട്ടായ്മയില്‍ പുനര്‍ജനിക്കുന്നു. ഹെല്‍പ് ലൈന്‍ എന്ന വാട്ട്‌സ് ആപ്പ് കൂട്ടായ്മയാണ് മുന്‍കൈ യെടുത്ത് പുനരുദ്ധാരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 10 ലക്ഷം രുപ ചിലവ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നാട്ടുകാരുടെ സഹകരണത്തോടെയാണ് മിനി സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്. സ്റ്റേഡിയം യാഥാര്‍ത്ഥ്യമായാല്‍ കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഡിയമായിത് മാറും.

Post a Comment
0 Comments