Type Here to Get Search Results !

Bottom Ad

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം: ജില്ലാതല ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു


കാഞ്ഞങ്ങാട് : (www.evisionnews.in) പള്‍സ് പോളിയോ രണ്ടാംഘട്ട തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് ഒരു കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിക്കൊണ്ട് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.മുരളീധര നല്ലൂരായ പോളിയോദിന സന്ദേശം നല്‍കി. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ ഗംഗ രാധാകൃഷ്ണന്‍, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡണ്ട് രഞ്ജിത്ത്.സി.നായര്‍, ഐ.എം.എ.പ്രസിനണ്ട് ഡോ.കൃഷ്ണകുമാരി, ഡോ.കൃഷ്ണന്‍, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് പ്രസിഡണ്ട് ഡോ.ദാമോദരന്‍ ആലക്കോടന്‍, ഡോ.ടി.വി. പത്മനാഭന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍, ജില്ലാശുപത്രി സൂപ്രണ്ട് ഡോ.സുനിത നന്ദന്‍, ജില്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്റ് അബ്ദുള്‍ഖാദര്‍.കെ എന്നിവര്‍ സംസാരിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി.ദിനേശ്കുമാര്‍ സ്വാഗതവും ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ നന്ദിയും പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ 1,21,687 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുക എന്നതാണ് ലക്ഷ്യം. ഇതില്‍ 614 ഇതര സംസ്ഥാന കുട്ടികളും ഉള്‍പ്പെടുന്നു. ഈ മാസം 3, 4 തീയതികളില്‍ ജില്ലയിലെ എല്ലാ കുട്ടികള്‍ക്കും രണ്ടാം ഘട്ടത്തില്‍ പോളിയോ തുള്ളിമരുന്ന് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുവാന്‍ വളണ്ടിയര്‍മാരും സൂപ്പര്‍വൈസര്‍മാരും ഗൃഹസന്ദര്‍ശനം നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad