Type Here to Get Search Results !

Bottom Ad

ഉത്തര മേഖലാ മാപ്പിളപ്പാട്ട് ദഫ് മത്സരം ഏപ്രില്‍ 10 ന് പള്ളിക്കര തൊട്ടിയില്‍


ബേക്കല്‍: (www.evisionnews.in) പള്ളിക്കര തൊട്ടി മുസ്ലിം യൂത്ത് സെന്റര്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ഉത്തര മേഖലാ മാപ്പിളപ്പാട്ട് ദഫ് മത്സരം ഏപ്രില്‍ പത്തിന് പള്ളിക്കരി തൊട്ടിയില്‍ തയ്യാറാക്കിയ മര്‍ഹൂം അഹ്്മദ് ഹാരിസ് അല്‍ത്താഫ് നഗറില്‍ വെച്ച് നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങുന്ന പരിപാടി പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് ഒഎം കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്യും. 

ദഫ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 15000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 8000 രൂപയും, മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 6000 രൂപയും രണ്ടാം സ്ഥാനം നേടുന്നയാള്‍ക്ക് 3000 രൂപയും സമ്മാനിക്കും.

മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഏപ്രില്‍ 9 വരെ രജിസ്റ്റര്‍ ചെയ്യാം. ബന്ധപ്പെടേണ്ട നമ്പര്‍ 8606331334, 9744831323, 8606140544

Post a Comment

0 Comments

Top Post Ad

Below Post Ad