Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് യൂത്ത് ഫോര്‍ എര്‍ത്ത് ജല സംരക്ഷണ കാമ്പയിന്‍ തുടങ്ങി


കാസര്‍കോട്: (www.evisionnews.in) ജല സംരക്ഷണം എന്നത് ഒരോ പൗരന്റെയും ഉത്തരവാദിത്തമാണ് എന്ന് ഓര്‍മ്മപ്പെടുത്തി മുസ്ലിം യൂത്ത് ലീഗ് ലാ കൊന്‍ വി വെന്‍ സിയ സംസ്ഥാനതല കാമ്പയിന്റ ഭാഗമായി കാസര്‍കോട് മണ്ഡലത്തില്‍ യൂത്ത് ഫോര്‍ എര്‍ത്ത് പദ്ധതിയിലൂടെ ജല സ്രോതസുകള്‍ വീണ്ടെടുക്കല്‍ പദ്ധതി തുടങ്ങി. കുബഡാജ പഞ്ചായത്തിലെ കുമ്പഡാജ വയല്‍ പൊതുകുളം ശുചീകരണം നടത്തിയാണ് കാമ്പയിന്‍ തുടങ്ങി. ജൈവ കര്‍ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കുമ്പഡാജെ ശ്യാം ഭട്ട് ക്യമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.എം.എ. സിദ്ധീഖ് സന്തോഷ് നഗര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജല സംരക്ഷണ പ്രതിജ്ഞ ജില്ലാ വൈ. പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് നിര്‍വ്വഹിച്ചു. ജില്ലാ ഭാരവാഹികളായ ഹാരിസ് പട്ട്‌ല, എം.എ നജീബ്, ബി.ടി. അബ്ദുല്ല കുഞ്ഞി, മണ്ഡലം ഭാരവാഹികളായ സലീം അക്കര, ശംസുദ്ധീന്‍ കിന്നിംഗാര്‍,ഇഖ്ബാല്‍ ചൂരി, ബി.കെ.ബഷീര്‍, ബഷീര്‍ ഫ്രണ്ട്‌സ്, ഫാറുഖ് കൊല്ലടുക്ക, എസ് .മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ കുമ്പഡാജെ, ലത്തീഫ് മാര്‍പ്പനടുക്ക സംസാരിച്ചു. ഹമീദലി മാവിനക്കട്ട സ്വാഗതവും ഫാറുഖ് കുബഡാജെ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad