Type Here to Get Search Results !

Bottom Ad

പോലീസ് അതിക്രമം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍


തിരുവനന്തപുരം (www.evisionnews.in): തലസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിനു നേരെയുണ്ടായ പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരത്തും കോഴിക്കോട്ടും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിജിപിയുടെ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സമരത്തിനാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും അടക്കം 16 പേര്‍ തിരുവനന്തപുരത്തെത്തിയത്. ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad