Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം: ഒപ്പുമരച്ചോട്ടില്‍ രാപ്പകല്‍ സമരം തുടങ്ങി


കാസര്‍കോട്: (www.evisionnews.in) ചൂരിയിലെ മസ്ജിദില്‍ താമസമുറിയില്‍ കയറി മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുക, പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുക, ജില്ലയില്‍ സാമാധാനന്തരിക്ഷം നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കാസര്‍കോട് യുവജന കൂട്ടായ്മ നേതൃത്യത്തില്‍ 48 മണിക്കൂര്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചു. പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ സമാധാനന്തരിക്ഷം തിരിച്ചു വരുന്നതിനിടയില്‍ ചിലര്‍ സമുദായിക ധ്രുവീകരണത്തിനായി നടത്തിയ കൊലയാണ് റിയാസ് മൗലവിയുടെതെന്നും പള്ളിയില്‍ കയറി ഒരു അധ്യാപകനെ കഴുത്തറുത്ത് കൊന്നതിന് പിറകില്‍ നാട്ടിലെ സാമാധാനന്തരീക്ഷം തകര്‍ക്കുക എന്നതായിരുന്നു കൊലയാളികളുടെ ലക്ഷൃമെന്നും ഹൈന്ദവ മുസ്്‌ലിം മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച് നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. റഹ്്മാന്‍ തൊട്ടാന്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബെന്നു, കബീര്‍ ദര്‍ബാര്‍, സാഹു അണങ്കൂര്‍, യൂനുസ് തളങ്കര, അഫ്‌സല്‍ ഖാന്‍, കലന്തര്‍ഷാ, ഉബൈദുല്ല കടവത്ത്, നൗഫല്‍ ഉളിയത്തടുക്ക, എന്‍.എം റിയാസ്, അബ്ദുല്‍ റഹ്്മാന്‍ തെരുവത്ത്, നൗഷാദ് എരിയാല്‍, സമദ്, ബദറുദ്ദീന്‍ കറന്തക്കാട്, ഇബ്രാഹിം ബാങ്കോട് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad