Type Here to Get Search Results !

Bottom Ad

പൊവ്വലില്‍ കാര്‍ കലുങ്കിലിടിച്ച് യുവാവിന് ഗുരുതരം


ചെര്‍ക്കള: (www.evisionnews.in) റോഡിന് കുറുകെവന്ന പശുവിനെ വെട്ടിക്കുന്നതിനിടയില്‍ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ കലുങ്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ആദൂര്‍ കരോടി ഹൗസിലെ ജമാലി (34)നാണ് പരിക്കേറ്റത്. പൊവ്വല്‍ സ്‌റ്റോറിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. ചെര്‍ക്കളയില്‍ നിന്ന് ബോവിക്കാനം ഭാഗത്തേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്. കാറില്‍ യുവാവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാലിനും നെഞ്ചിനും പരിക്കേറ്റ ജമാലിനെ ആദ്യം ചെങ്കള നായനാര്‍ ആസ്പത്രിയിലും പിന്നീട് മംഗളൂരുവിലേക്കും മാറ്റി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad