Type Here to Get Search Results !

Bottom Ad

വെള്ളരിക്കുണ്ട് പട്ടികവര്‍ഗ സംവരണ നിയോജകമണ്ഡലത്തിന് സാധ്യത; സമ്മര്‍ദ്ദവുമായി ആദിവാസി ക്ഷേമസമിതി



കാസര്‍കോട് : (www.evisionnews.in) ജില്ലയിലെ വെള്ളരിക്കുണ്ട് കേന്ദ്രമാക്കി പട്ടികവര്‍ഗ്ഗ സംവരണ നിയമസഭ നിയോജകമണ്ഡലത്തിന് സാധ്യതയേറി. സി പി എം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതി ഇതിനുള്ള സമ്മര്‍ദ്ദം അതിശക്തമാക്കി. ഈ അവശ്യം ഉന്നയിച്ച് സമിതി  (www.evisionnews.in) സംസ്ഥാന സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നിവേദനം നല്‍കിക്കഴിഞ്ഞു. 

ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്തുകള്‍  (www.evisionnews.in) ഉള്‍പ്പെടുന്ന നിയോജക മണ്ഡലമാണ് ആദിവാസി ക്ഷേമസമിതി മുന്നോട്ട് വെക്കുന്നത്. 

ജനസംഖ്യയില്‍ 40 ശതമാനത്തോളം ആദിവാസി വിഭാഗങ്ങള്‍ ഇവിടെയുണ്ട്. മാവിലന്‍, മലവേട്ടുവര്‍, മലകുടിയര്‍, മലയരന്‍മാര്‍, അവശക്രൈസ്തവര്‍ എന്നിവര്‍ ഇതില്‍പ്പെടും. മാലക്കല്ല് കേന്ദ്രമായി നിലവില്‍  (www.evisionnews.in) ട്രൈബല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. കള്ളാര്‍ ബളാല്‍ പഞ്ചായത്തുകള്‍ യു ഡി എഫും ഈസ്റ്റ് എളേരി യു ഡി എഫ് റിബലും, ബാക്കി നാല് പഞ്ചായത്തുകള്‍ സി പി എമ്മിനുമാണ്. നിലവില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലാണ് ഈ പഞ്ചായത്തുകള്‍. 

പുതിയ നിയമസഭ  (www.evisionnews.in) നിയോജകമണ്ഡലം നിലവില്‍ വരികയാണെങ്കില്‍ ജില്ലയില്‍ ആറാമത്തെയും സംസ്ഥാനത്തെ 141 മത്തെയും നിയോജക മണ്ഡലമായി വെള്ളരിക്കുണ്ട് മാറും.

Post a Comment

0 Comments

Top Post Ad

Below Post Ad