Type Here to Get Search Results !

Bottom Ad

വോട്ടിംഗ് മെഷീനില്‍ കൃത്രിമം: ഏതമര്‍ത്തിയാലും വോട്ട് ബിജെപിക്ക്, ഉദ്യോഗസ്ഥരും ബി.ജെ.പിയും വെട്ടിലായി

ന്യൂഡല്‍ഹി (www.evisionnews.in): അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. യുപി മുന്‍ മുഖ്യമന്ത്രി മായാവതിയുടെ ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മധ്യപ്രദേശില്‍ ഏപ്രില്‍ ഒമ്പതിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ പരിശോധന നടത്തി ബിജെപി വിജയത്തിന്റെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നത്. 

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം വി.വി.പി.എ.എം ചേര്‍ത്തുവെച്ച് നടത്തിയ പരിശോധനയിലാണ് മെഷീനില്‍ കൃത്രിമത്വം നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്. ഓരോ വോട്ടും ബി.ജെ.പിക്ക് അനുകൂലമാകുന്ന രീതിയിലാണ് വോട്ടിംഗ് മെഷീന്‍ സെറ്റ് ചെയ്തത്. ഏതു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായിവരുന്ന രീതിയിലായിരുന്നു വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം.

വിവി.പി.എ.പി മെഷീന്റെ സഹായത്തോടെ വോട്ടിംഗ് മെഷീനല്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയും വോട്ട് രേഖപ്പെടുത്തുമ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പേപ്പര്‍ റെസീപ്റ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതായി കാണിക്കുന്നത്.

കള്ളക്കളി പുറത്തായതോടെ ഈ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന അപേക്ഷയുമായി ചീഫ് ഇലക്ട്രല്‍ ഓഫീര്‍ രംഗത്തെത്തി. സംഗതി പുറത്തായാല്‍ തങ്ങള്‍ ജയിലിലില്‍ പോകേണ്ടി വരുമെന്നായിരുന്നു അവരുടെ അപേക്ഷ. 

മായാവതിക്ക് പിന്നാലെ സമാന ആരോപണവുമായി ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചവരെപ്പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു യു.പി തെരഞ്ഞെടുപ്പ് ഫലം. 325 സീറ്റുകള്‍ നേടിയായിരുന്നു ബി.ജെ.പി അവിടെ വിജയം നേടിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad