കാസര്‍കോട്: (www.evisionnews.in) ചൗക്കി സി പി സി ആര്‍ ഐയില്‍ പോലീസിന്റെ ചവിട്ടേറ്റ് യുവാവ് മരിച്ചു. ചൗക്കി സി പി സി ആര്‍ ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സന്ദീപ് (25) ആണ് മരിച്ചത്.
ബീരന്ത് വയലിലെ സീഡ് ഫാമിന്റെ വയലിന് സമീപം സ്ഥിരമായി മദ്യപിച്ച് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം അന്വേഷിക്കാനെത്തിയതായിരുന്നു. പൊലീസിനെ കണ്ടയുടനെ അവിടെ കൂടി നിന്ന ചിലര്‍ ഓടി. മൂന്നുപേരെ പൊലീസ് പിന്തുടര്‍ന്ന പിടിച്ചിരുന്നു. ഓടുന്നതിനിടയില്‍ പോലീസിന്റെ ചവിട്ടേറ്റ് സന്ദീപ് നിലത്ത് വീണു. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല. മരിച്ച സന്ദീപ് ബി എം എസ് പ്രവര്‍ത്തകനാണ്. നേരത്തെ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന സന്ദീപ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് പൊലീസ് വിശദികരണം.
Keywords: Kasaragod-sandeep-death

Post a Comment
0 Comments