ബദിയടുക്ക: (www.evisionnews.in) കുമ്പഡാജ കറുവത്തടുക്കയില്‍ യുവതിയും കുഞ്ഞും കിണറ്റില്‍ വീണു. കുട്ടി മരിച്ചു. യുവതിക്ക് ഗുരുതരം. ബദിയഡുക്ക ഉപ്പുകുളത്തെ എം ടി മുഹമ്മദിന്റെ മകന്‍ മിന്‍ഹാജ് ആണ് മരിച്ചത്. മാതാവ് അസ്മയെ (26) യാണ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. അസ്മ വീട്ടുപറമ്പിലെ തോട്ടത്തില്‍ വെള്ളം നനക്കുന്നതിനിടെയാണ് മകന്‍ കിണറ്റിലേക്ക് വീണത്. ഉടന്‍ തന്നെ അസ്മയും കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ ഇവരെ പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മിന്‍ഹാജ് മരിച്ചിരുന്നു

Post a Comment
0 Comments