Type Here to Get Search Results !

Bottom Ad

ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ അക്ഷയ്കുമാര്‍, നടി സുരഭി, മഹേഷിന്റെ പ്രതികാരം മികച്ചമലയാള സിനിമ

ന്യൂഡല്‍ഹി (www.evisionnews.in): 64മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എയര്‍ലിഫ്റ്റിലെ പ്രകടനത്തിന് അക്ഷയ്കുമാര്‍ മികച്ച നടനായും മിന്നാമിനുങ്ങിലെ പ്രകടനത്തിന് സുരഭി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ജനതാ ഗാരേജ്, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളിലെ അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശമുണ്ട്. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ തെരഞ്ഞെടുത്തു. മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള സിനിമ.

സംവിധായകന്‍- തിരക്കഥ ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം), നടന്‍- അക്ഷയ്കുമാര്‍ (എയര്‍ലിഫ്റ്റ്, നടി- സുരഭി (മിന്നാമിനുങ്ങ്), സഹനടി- സൈറാ വസീം, സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം- പിങ്ക്, കുട്ടികളുടെ ചിത്രം- ധന്‍ധനക്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad