എറണാകുളം (www.evisionnews.in): എസ്.ബി.ഐ അക്കൗണ്ട് ക്ലോസ് ചെയ്യാനെത്തിയ യുവാവില്‍ നിന്ന ക്യാന്‍സലേഷന്‍ ചാര്‍ജ് എന്ന പേരില്‍ ഈടാക്കിയത് 690 രൂപ. കോതമംഗലം സ്വദേശിയായ ദിനില്‍ പി.കെ എന്ന യുവാവില്‍ നിന്നാണ് അക്കൗണ്ട് ക്യാന്‍സല്‍ ചെയ്യാനെത്തിയപ്പോള്‍ വിവിധ ഇനത്തില്‍ 690 രൂപ ബാങ്ക് ഈടാക്കിയത്.
എസ്.ബി.ഐയുടെ നടപടിക്കെതിരെ ദിനില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രംഗത്തുവന്നത്. എസ്.ബി.ഐ എന്ന പരനാറി ബാങ്കുകാരെ നിങ്ങളേക്കാള്‍ ഭേദമാണ് കൊള്ളക്കാര്‍ എന്നു പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ കോതമംഗലം ബ്രാഞ്ചിലെത്തിയ തന്റെ അവസാനത്തെ പണം പോലും ബാങ്ക് കൊള്ളയടിച്ചെന്ന് യുവാവ് എഫ്ബിയിലൂടെ പറയുന്നു.
1020 രൂപയാണ് അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടായിരുന്നത്. എ.ടി.എം കാര്‍ഡ് ഒരു വര്‍ഷം കൈയ്യില്‍ വച്ചതിന്റെ വാടക ഇനത്തില്‍ 115 രൂപ പിടിച്ചെന്നും അത് പോട്ടെന്ന വയ്ക്കാമെന്നും പറയുന്ന ദിനില്‍ അക്കൗണ്ട് ക്ലോസിംഗ് ചാര്‍ജ്ജ് ആയി ഈടാക്കിയത് 575 രൂപയാണെന്നും എന്ത് കോപ്പിലെ നിയമമാണിതെന്നും ചോദിക്കുന്നു.
ബാങ്കുകളുടെ പിടിച്ചുപറിക്ക് കൂട്ടുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധവും ദില്‍ പോസ്റ്റില്‍ ഉയര്‍ത്തുന്നുണ്ട്. എല്ലാവര്‍ക്കും അക്കൗണ്ട് എടുത്തുകൊടുക്കാന്‍ നടക്കുന്ന പ്രധാനമന്ത്രി, അടിസ്ഥാന വര്‍ഗത്തിന്റെ കൈയ്യിലിരിക്കുന്ന അവസാനത്തെ പിച്ചക്കാശുപോലും നിയമം പറഞ്ഞ് എണ്ണിവാങ്ങുന്ന സംഘടിത കൊള്ള എന്ത് പാപരത്തമാണെന്നും ദിനില്‍ പറയുന്നു.

Post a Comment
0 Comments