Type Here to Get Search Results !

Bottom Ad

കാമ്പസ് രാഷ്ട്രീയത്തെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല: അസീസ് കളത്തൂര്‍


വിദ്യാനഗര്‍ (www.evisonnews.in): ഭരണകൂടത്തിന് അപ്രിയരായ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായി ചെറുത്തുനില്‍ക്കുമെന്ന് എം.എസ്.എഫ് ദേശീയ സെക്രട്ടറി അസീസ് കളത്തൂര്‍. കാസര്‍കോട് ഗവ. കോളജ് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് ഫാസിസ്റ്റ് നാണയത്തിന്റെ മറുവശമാകാന്‍ മത്സരിക്കരുത്. രാജ്യത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് ശക്തികളുടെയും കേരളത്തിലെ പോലീസിന്റെയും അജണ്ടകള്‍ ഒന്നാകരുത്. ഗവ. കോളജ് വിദ്യാര്‍ത്ഥിയും യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് താരവുമായ അബൂബക്കര്‍ സിദ്ധീഖിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ചത് പോലീസ് ഫാഷിസത്തിന്റെ അവസാനത്തെ ഉദാഹരണമാണ്. 

പ്രസിഡണ്ട് ഷാലു ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജില്ലാ സെക്രട്ടറി നഷാത്ത് പരവനടുക്കം, മുന്‍ യൂണിയന്‍ ചെയര്‍മാന്‍ സയ്യിദ് താഹ പ്രസംഗിച്ചു. ഭാരവാഹികള്‍: ബിലാല്‍ ബിന്‍ അഷ്‌റഫ് (പ്രസി), അന്‍സാര്‍ സലാം, അഷ്ഫാഖ് അഹമ്മദ്, സാദിഖ് സിറ്റിസണ്‍ നഗര്‍ (വൈസ് പ്രസി), നാസിര്‍ അബ്ദുള്ള (ജന. സെക്ര), സിനാന്‍, നവാസ്, ഇബ്രാഹിം (ജോ സെക്ര), അബൂബക്കര്‍ സിദ്ധീഖ് (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad