Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം: പ്രതികളെ ചോദ്യം ചെയ്യുന്നു


കാസര്‍കോട്: (www.evisionnews.in) മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. ജില്ലാ പോലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ബുധനാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിനു ശേഷം വ്യാഴാഴ്ച്ച രാവിലെയാണ് 3 പ്രതികളെയും കോടതി പോലീസ് കസ്റ്റഡി വിട്ടത്. അഞ്ച് ദിവസത്തേയ്ക്കാണ് കസ്റ്റഡിയില്‍ അനുവദിച്ചത്. 

കേളുഗുഡ്ഡെ സ്വദേശികളായ എസ്.അജേഷ് (20), നിധിന്‍ (19), അഖിലേഷ് (25) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കനത്ത പൊലീസ് ബന്തവസിലാണ് മൂന്നു പ്രതികളെയും കാസര്‍കോട്ടെത്തിച്ചത്. പ്രതികളെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തും. കൊലപാതകത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷണ സംഘം പ്രതികളോട് ചോദിച്ചറിയും.





Keywords:Riyasmoulavi-death-accused-police-custody

Post a Comment

0 Comments

Top Post Ad

Below Post Ad