മംഗളൂരു: (www.evisionnews.in) ദക്ഷിണ കന്നഡ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. മംഗളൂരു കാര്‍സ്ട്രീറ്റിലെ ബേസിക് വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന യോഗത്തില്‍ ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്‍ കര്‍ണാടക ചെയര്‍മാന്‍ ഇസ് ഹാഖ് ഹാജി തോടാര്‍ അധ്യക്ഷത വഹിച്ചു. ദക്ഷിണ കന്നഡ ജില്ലാ മുസ്ലിം യൂത്ത് ലീഗ് അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സിദ്ദീഖ് ബണ്ട്വാള്‍ സ്വാഗതവും, നൗഷാദ് മലാര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഉസ്മാന്‍ അബ്ദുല്ല( ചെയര്‍മാന്‍ ), അബ്ദുല്‍ ഖാദര്‍ യമാനി, കെ എച്ച് മുഹമ്മദ് ഈശ്വരമംഗലം (വൈസ് ചെയര്‍മാന്‍ ), അബ്ദു സമദ് സാലത്തൂര്‍ (ജനറല്‍ കണ്‍വീനര്‍ ), ഫയാസ് ജോക്കട്ടെ, ഹൈദര്‍ കളഞ്ച(ജോയിന്റ് കണ്‍വീനര്‍മാര്‍ ), യൂസഫ് എനോളി (ട്രഷറര്‍ )

Post a Comment
0 Comments