Type Here to Get Search Results !

Bottom Ad

കുടിവെള്ളം നിഷേധിക്കുന്ന ജല അതോറിറ്റി നയം മൗലികാവകാശ ലംഘനം - ചെര്‍ക്കളം അബ്ദുള്ള


കാസര്‍കോട്: (www.evisionews.in) കുടിവെള്ള നിഷേധം മൗലികാവകാശ ലംഘനമാണെന്നും, ബാവിക്കര പ്രദേശത്തുകാരോട് ജല അതോറിറ്റിഅനുവര്‍ത്തിക്കുന്ന നീതികേട് തിരുത്തിയില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള മുന്നറിയിപ്പ് നല്‍കി. വാട്ടര്‍ അതോറിറ്റി ജില്ലാ ഓഫീസിനു മുമ്പില്‍ മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും, പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും സംഘടിപ്പിച്ച പ്രധിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . 

കാസര്‍കോട് നഗരമുള്‍പ്പെടെ ചുറ്റുവട്ട പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്നത് ബാവിക്കര പമ്പ് ഹൗസില്‍ നിന്നാണ്. എന്നാല്‍ തദ്ദേശീയര്‍ക്ക് ജലം നിഷേധിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്.

ബാവിക്കര നിവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുക, പൊട്ടിപൊളിഞ് ദുര്‍ഘടാവസ്ഥയിലായ ബാവിക്കര റോഡ് ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. അഷ്‌റഫ് എടനീര്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ.ബി മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി,മൊയ്ദീന്‍ കൊല്ലംപാടി, മന്‍സൂര്‍ മല്ലത്ത്,ബഷീര്‍ പള്ളങ്കോട്, ബി.എം അഷ്‌റഫ് , റൗഫ്ബാവിക്കര, ഹാഷിം ബബ്രാണി, ബി.എം.അഷ്‌റഫ്, ഷരീഫ്‌കൊടവഞ്ചി,ബാത്തിഷ പൊവ്വല്‍,അബ്ബാസ് കൊളചെപ്പ്,അനീസ മന്‍സൂര്‍ മല്ലത്ത്, ബി.എം.ഹാരിസ് ടി.കെ.ഗീതമ്മ ,ഷഫീഖ് മൈക്കുഴി,ബി.ഹംസ ചോയ്‌സ്,മുക്രി അബ്ദുല്‍ ഖാദര്‍, അഷ്‌റഫ് ബാവിക്കര,റഹീം ബാവിക്കര, ഷരീഫ് മല്ലത്ത്, കെ. സിറഫീഖ് കുഞ്ഞി മല്ലം, അബ്ദുല്‍ റഹിമാന്‍, ബാസിത്, കബീര്‍ ബാവിക്കര എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad