Type Here to Get Search Results !

Bottom Ad

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: ഹൈക്കോടതി വെറുതെവിട്ട സിപിഎം നേതാവിന് സുപ്രീംകോടതി തടവുശിക്ഷ വിധിച്ചു


ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകക്കേസില്‍ സിപിഐഎം നേതാവിന് സുപ്രീംകോടതി തടവുശിക്ഷ വിധിച്ചു. കേസിലെ പ്രതിയായ തൃശൂര്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കൊരട്ടിക്കര ബാലാജിക്കാണ് തടവുശിക്ഷ ഇന്ന് വിധിച്ചത്. ഏഴുവര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. മുന്‍ എംഎല്‍എ ബാബു എം പാലിശേരിയുടെ സഹോദരനാണ് ബാലാജി. നേരത്തെ ബാലാജിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. 

ബാലാജിക്ക് പുറമെ അഞ്ചുപേരുടെ തടവുശിക്ഷയും സുപ്രീംകോടതി പുനസ്ഥാപിച്ചു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ പെരുമ്പിലാവ് സ്വദേശി സുരേഷ് ബാബുവിനെ കൊന്നതിനാണ് ശിക്ഷ.

അതേസമയം നിരപരാധികളായ തങ്ങളെ അകാരണമായി കോടതി ശിക്ഷിക്കുകയായിരുന്നുവെന്ന് ബാലാജി ആരോപിച്ചു. ഇത്തരത്തിലൊരു വിധി വരാന്‍ പാടില്ലായിരുന്നു. ഹൈക്കോടതി വെറുതെവിട്ട കേസ്, പുനപരിശോധിച്ച് വീണ്ടും ശിക്ഷ വിധിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്. കോടതിയുടെ ഈ വിധി ദുരൂഹമാണെന്നും ബാലാജി ആരോപിച്ചു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തേ ഇല്ലാതിരുന്നയാളാണ് പ്രതിചേര്‍ക്കപ്പെട്ടത്. ഇത് ജനങ്ങള്‍ക്ക് അറിയുന്ന കാര്യമാണെന്നും ബാലാജി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad