Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കേന്ദ്രം അവഗണിച്ചു - മുഖ്യമന്ത്രി


കാസര്‍കോട്: (www.evisionnews.in) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പരിരക്ഷക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 450 കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും അവഗണിച്ച് തള്ളിയെന്നും മുഖ്യമന്ത്രി
പിണറായി വിജയന്‍. 
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പ്രത്യേക ധനസഹായത്തിന്റെ അവസാന ഗഡു കലക്ട്രേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ വിതരണം ചെയ്ത് സംസാരിക്കുമ്പോളാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. യാതനകളും വേദനകളും തിന്നുന്ന ദുരിതബാധിതര്‍ക്കൊപ്പം സംസ്ഥാനസര്‍ക്കാര്‍ എന്നും ഒപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി. 



റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, പി കരുണാകന്‍ എംപി, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, മുന്‍ എം എല്‍ എമാരായ കെ പി സതീഷ് ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, സി എച്ച് കുഞ്ഞമ്പു, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബി. ഫാത്തിമ ഇബ്രാഹിം, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു, എം സി ഖമറുദ്ധീന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad