ആറാട്ടുകടവ് : (www.evisionnews.in) ഒന്നാം ക്ലാസ്സില്‍ തുടങ്ങുന്ന ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികളെ ഒരുക്കുന്ന കെ.ജി. കോണ്‍വോക്കേഷന്‍ ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ വര്‍ണ്ണശബളമായ ചടങ്ങുകളോടെ നടന്നു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുദിയക്കാല്‍, ജയ്മാതാ സി.ബി.എസ്.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. സിസ്റ്റര്‍ ലിയാ മറിയാ തുടങ്ങിയവര്‍ മുഖ്യാഥിതികളായി.
കുട്ടികള്‍ മുതിര്‍ന്നവരുടെ ചെറുപതിപ്പല്ലെന്നും അവര്‍ സ്വതന്ത്ര ചിന്തകളോടെ വളരണമെന്നും മധു മുദിയക്കാല്‍ രക്ഷിതാക്കളോടും അധ്യാപകരോടും അഭ്യര്‍ത്ഥിച്ചു. കാസര്‍കോട്ടെ ബഹുസ്വര സമൂഹത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാന്‍ റവ.സിസ്റ്റര്‍ കുട്ടികളോട് അഭ്യര്‍ത്ഥിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.ജി. ഹെഡ്മിസ്ട്രസ് എസ്. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് എം.എസ്.ജംഷീദ് ആശംസകള്‍ നേര്‍ന്നു. അധ്യാപിക രജനി. ആര്‍. നന്ദി പറഞ്ഞു.

Post a Comment
0 Comments