മംഗളൂരു (www.evisionnews.in): പോലീസും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും കിണഞ്ഞുശ്രമിക്കുന്നതിനിടെ ഉള്ളാളില്‍ അരക്ഷിതാവസ്ഥയും അക്രമവും പടരുന്നത് ജനജീവിതത്തെ ഒന്നടങ്കം ആശങ്കയിലാക്കി. ഞായറാഴ്ച രാത്രി ഉള്ളാള്‍ കോടിയിലെ ജുമാമസ്ജിദ് പരിസരത്ത് അജ്ഞാത സംഘം യുവാവിനെ വെട്ടിവീഴ്ത്തിയതോടെയാണ് സ്ഥലത്തെ ക്രമസമാധാനം വീണ്ടും കീഴ്‌മേല്‍മറിഞ്ഞത്.
കോടിയിലെ നൗഷാദ് ഹുസൈനാ (23)ണ് വെട്ടേറ്റത്. കഴുത്തിന് നേരെ ആഞ്ഞുവീശിയ വടിവാള്‍ കൈകൊണ്ട് തടുത്ത് യുവാവ് രക്ഷപ്പെടുകയായിരുന്നു. നൗഷാദ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. പൊലീസ് പട്രോളിംഗ് സംഘമാണ് നൗഷാദിനെ ആസ്പത്രിയിലെത്തിച്ചത്.
ബേക്കറി തൊഴിലാളിയായ നൗഷാദ് ബൈക്കില്‍ പണി സ്ഥലത്തേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാതരുടെ അക്രമണത്തിനിരയായത്. കോടി റഹ്മാനിയ മസ്ജിദിന് സമീപമാണ് സംഭവം. നേരത്തെ വധശ്രമക്കേസില്‍ അകപ്പെട്ട് ജയിലിലായിരുന്ന ചിലരാണ് നൗഷാദിനെ അക്രമിച്ചതെന്ന് സൂചനയുണ്ട്.

Post a Comment
0 Comments