Type Here to Get Search Results !

Bottom Ad

മദ്രസ അധ്യാപകന്റെ കൊല: മംഗളൂരു എം.പിയുടെ വിവാദ പ്രസംഗവും അന്വേഷണ പരിധിയില്‍


കാസര്‍കോട് (www.evisionnews.in): ചൂരിയിലെ മദ്രസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ പരിധിയില്‍ മംഗളൂരു ബി.ജെ.പി എം.പിയുടെ വിവാദ പ്രസംഗവും. മംഗളുരുവിലെ ബി.ജെ.പി എം.പിയും സംഘ്പരിവാരിന്റെ തീപൊരി നേതാവുമായ നളിന്‍കുമാര്‍ കട്ടീലിനെതിരെയാണ് റിയാസ് മൗലവി കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തെളിവുകള്‍ തേടുന്നത്.

അതേസമയം, മംഗളൂരു എം.പിയുടെ പ്രകോപനപരമെന്ന് ഇതിനകം വിശേഷിപ്പിക്കപ്പെട്ട കാസര്‍കോട്ടെ പ്രസംഗത്തെ സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടോ എന്ന് ഇവിഷന്‍ ന്യൂസ് ആരാഞ്ഞപ്പോള്‍ കൊലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമഗ്രമായി (www.evisionnews.in) അന്വേഷിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡോ. എ ശ്രീനിവാസ് പ്രതികരിച്ചത്.


കൊല നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് മാര്‍ച്ച് 18ന് നളിന്‍കുമാര്‍ കട്ടീല്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട അഡ്വ. പി. സുഹാസിന്റെ സ്മരണാര്‍ത്ഥം കാസര്‍കോട് താളിപ്പടുപ്പ് ഗ്രൗണ്ടില്‍ ബി.എം.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ഈ പരിപാടിയില്‍ വെച്ച് നളിന്‍ കുമാര്‍ അക്രമികള്‍ക്ക് (www.evisionnews.in) ആവേശം ചൊരിയുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ആരോപണം. നളിന്‍ കുമാറിന്റെ ഈ വിവാദ പ്രസംഗത്തിനെതിരെ നവമാധ്യമങ്ങളില്‍ പരക്കെ ചര്‍ച്ച തുടരുന്നുണ്ട്. 

പി. സുഹാസിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം നടത്തിയെന്നാണ് ആരോപണം. കൊലക്കേസില്‍ പിടിയിലായ മൂന്ന് പ്രതികളില്‍ കേളുഗുഡെയിലെ അജേഷും നിധിന്‍ റാവുവും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വെച്ച് തന്നെ ഇവര്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട ആരെയെങ്കിലും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് പ്രതികള്‍ പോലീസിനോട് സമ്മതിച്ചത്. മാര്‍ച്ച് 20ന് അര്‍ധരാത്രിയോടെയാണ് റിയാസ് മൗലവി പള്ളിയോട് ചേര്‍ന്ന മുറിയില്‍ വെട്ടേറ്റ് മരിച്ചത്.







Post a Comment

0 Comments

Top Post Ad

Below Post Ad