Type Here to Get Search Results !

Bottom Ad

വര്‍ഗീയ സംഘര്‍ഷം: കാസര്‍കോട്ട് പോലീസ് തലപ്പത്ത് ഐ.പി.എസുകാരെ നിയമിക്കും


കാസര്‍കോട് (www.evisionnews.in): വര്‍ഗീയ കാലുഷ്യത്തിന് കൂച്ചുവിലങ്ങിടാന്‍ കാസര്‍കോട്ടെ പോലീസ് തലപ്പത്ത് കരുത്തരും സമര്‍ത്ഥന്മാരുമായ പോലീസ് മേധാവികളെ നിയമിക്കാന്‍ ആഭ്യന്തരവകുപ്പ് ആലോചനകള്‍ തുടങ്ങി. പോലീസിലെ രഹസ്യാന്വേഷണ വിഭാഗങ്ങളും ഭരണ മുന്നണിയെ നയിക്കുന്ന സിപിഎമ്മും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നാണ് സൂചന.

സിപിഎമ്മുമായി സഹകരിക്കുന്നില്ലെന്നതിന്റെ പേരിലാണ് മുന്‍ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിനെ കാസര്‍കോട്ട് നിന്ന് സ്ഥലംമാറ്റിയത്. പകരം നിയമിക്കപ്പെട്ടത് ഐപിഎസ് കണ്‍ഫര്‍ ചെയ്ത പോലീസ് മേധാവിയെയാണ്. ജില്ലാ പോലീസ് ചീഫിനെ തല്‍ക്കാലം മാറ്റിയില്ലെങ്കിലും കാസര്‍കോട് സബ് ഡിവിഷന്‍ മേധാവിയായി ഡിവൈഎസ്പിക്ക് പകരം(www.evisionnews.in) ഐപിഎസുകാരനായ എഎസ്പിയെ നിയമിക്കാനാണ് ശക്തമായ നീക്കം തുടങ്ങിയിരിക്കുന്നത്. 

ഇതിന് മുമ്പും ഐപിഎസുകാരായ എഎസ്പിമാര്‍ സ്തുത്യര്‍ഹമായ സേവനം കാസര്‍കോട്ട് അനുഷ്ഠിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഡിജിപിമാരായ കെ.ജെ ജോസഫും ശാസ്ത്രിയും എംഎന്‍ കൃഷ്ണമൂര്‍ത്തിയും ഇന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും മനോജ് എബ്രഹാമും സുരേഷ് രാജ് പുരോഹിതും കാസര്‍കോട് സേവനമനുഷ്ഠിച്ച എഎസ്പിമാരാണ്. ഇവരുടെ ഭരണകാലയളവില്‍ നിരവധി പ്രമാദമായ കേസുകള്‍ക്ക് തുമ്പുണ്ടായതും കാസര്‍കോട്ടെ പോലീസ് (www.evisionnews.in)ചരിത്രത്തിലുണ്ട്. കാസര്‍കോട് വര്‍ഗീയ കാലുഷ്യം പടരുന്നതിന് മുമ്പ് ഇവിടെ കൊടികുത്തിവാണ കള്ളക്കടത്ത്- അധോലോക സംഘങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരതകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ നേതൃത്വം നല്‍കിയതും എഎസ്പിമാരാണ്. 

ഏറ്റവുമൊടുവില്‍ ചൂരിയിലെ മദ്രസ അധ്യാപകന്‍ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ ആര്‍എസ്എസുകാരുടെ കൊലക്കത്തിക്കിരയായത് അത്യന്തം ഗൗരവത്തോടെയാണ് ആഭ്യന്തര വകുപ്പ് നോക്കിക്കാണുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചില ശക്തികള്‍ ഒരു കലാപത്തിനും അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്നതിനും (www.evisionnews.in)കോപ്പുകൂട്ടുന്നതായി ആഭ്യന്തര വകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. അത് കൊണ്ടുതന്നെ കാസര്‍കോട്ട് അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും കറപുരളാത്ത ഉദ്യോഗസ്ഥരെ പോലീസ് തലപ്പത്ത് നിയമിക്കുകയല്ലാതെ പോംവഴിയില്ലെന്നും സര്‍ക്കാര്‍ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad