Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികളെ ജാതീയമായി ആക്ഷേപിച്ച അധ്യാപകരെ സ്ഥലംമാറ്റി


വെള്ളരിക്കുണ്ട് (www.evisionnews.in): ടിടിഐ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ജാതീയമായി ആക്ഷേപിക്കുന്നതായി പരാതിയെ തുടര്‍ന്ന് രണ്ട് അധ്യാപകരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. കണ്ണിവയല്‍ ടിടിഐയിലെ അധ്യാപകരായ മിനി, ജോഷി എന്നിവരെയാണ് കുണ്ടംകുഴി, കുമ്പള സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റിയത്.

അധ്യാപിക മിനിക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ ജാതീയ ആക്ഷേപം ഉന്നയിച്ച് ഡി.ഡിക്ക് പരാതി നല്‍കിയത്. അധ്യാപക പരിശീലനത്തിന്റെ ഭാഗമായി മറ്റു സ്‌കൂളുകളില്‍ പോകുമ്പോള്‍ അവിടത്തെ അധ്യാപകരുടെയും കുട്ടികളുടെയും മുന്നില്‍ അപമാനിക്കുകയും, പിന്നോക്കക്കാരായ കുട്ടികളെ പരിഹസിക്കുന്നതായി അധ്യാപക വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുകയായിരുന്നു. ഇത് ചോദ്യം ചെയ്താല്‍ ഇന്റേണല്‍ മാര്‍ക്ക് കുറച്ചുനല്‍കിയും പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ഡിഡിഇ കെ സുരേഷ്‌കുമാര്‍ 14 കുട്ടികളില്‍ നിന്നും തെളിവെടുക്കുകയും അധ്യാപകരെ സ്ഥലം മാറ്റുകയുമായിരുന്നു. 

സ്‌കൂളില്‍ രണ്ട് അധ്യാപകരും ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനമാണ് നടത്തിയെതെന്നും ആരോപണമുണ്ട്. രണ്ട് ബാച്ചിലായി 60 ഓളം കുട്ടികളാണ് ഇവിടെയുള്ളത്. 

Post a Comment

0 Comments

Top Post Ad

Below Post Ad