കാസര്‍കോട് : (www.evisionnews.in) ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയമനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നല്‍കുന്ന പ്രത്യേക ധനസഹായത്തിന്റെ അവസാന ഗഡു വിതരണോദ്ഘാടനം മാര്‍ച്ച് 30 ന് രാവിലെ 10 ന് കളക്ടറേറ്റ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, പി കരുണാകരന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലയിലെ എം എല്‍ എ മാരും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. ജില്ലയിലെ 11 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളില്‍ നിന്നും 10 വീതം പേര്‍ക്കാണ് ധനസഹായം നല്‍കുക. 110 പേര്‍ക്ക് മുഖ്യമന്ത്രി ധനസഹായം വിതരണം ചെയ്യും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. എഡിഎം കെ അംബുജാക്ഷന്‍, ആര്‍ഡിഒ ഡോ. പി കെ ജയശ്രീ, എന്‍ഡോസള്‍ഫാന്‍ റീഹാബിലിറ്റേഷന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ സി ബിജു, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജി സ്വപ്ന, രൂപവാണി, ഫാത്തിമത്ത് സുഹറ, ശാരദ എസ് നായര്‍, കെ എന്‍ കൃഷ്ണഭട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment
0 Comments