Type Here to Get Search Results !

Bottom Ad

കുടിവെള്ളവും, യാത്രാ സൗകര്യവും നിഷേധിക്കുന്ന ജലവകുപ്പിനെതിരെയുള്ള ധര്‍ണ്ണ 29ന്


കാസര്‍കോട്: (www.evisionnews.in) ബാവിക്കര നിവാസികള്‍ക്ക് കുടിവെള്ളവും, യാത്രാ സൗകര്യവും നിഷേധിക്കുന്ന ജല അതോറിറ്റി നിലപാടിനെതിരെ മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ജല വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തും.
കാസര്‍കോട് നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ബാവിക്കരയിലെ പമ്പ് ഹൗസില്‍ നിന്നാണ്.എന്നാല്‍ തദ്ദേശിയര്‍ക്ക് ജലവിതരണം നടത്താനോ, പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായ ജലവകുപ്പിന് കീഴിലുള്ള 3 കി.മി. ദൂരം വരുന്ന ബാവിക്കര റോഡ് പുനരുദ്ധരിക്കാനോ അധികൃതര്‍ തയ്യാറാകാത്തതിനാലാണ് സമരത്തിന് നേതൃത്വം നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad