Type Here to Get Search Results !

Bottom Ad

പീഡന കേരളം പിടയുന്ന പെങ്ങന്മാര്‍; എം.എസ്.എഫ് മുദ്ര തിരിച്ച്് ക്യാംപയിന്‍ നടത്തി

കാഞ്ഞങ്ങാട്:(www.evisionnews.in) മലയാളി മനസാക്ഷിയെ ഞെട്ടിപ്പിച്ച് നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ എം.എസ്്.എഫ് കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പീഡന കേരളം പിടയുന്ന പെങ്ങന്മാര്‍ എന്ന മുദ്രവാക്യമുയര്‍ത്തി വിത്യസ്തമാര്‍ന്ന പ്രതിഷേധ ക്യാംപയിന്‍ നടത്തി. കൈ മുദ്ര തിരിച്ച് പിടിച്ച് മഷിചാര്‍ത്തിയുള്ള ക്യാംപയിന്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റമീസ് ആറങ്ങാടി, മണ്ഡലം പ്രസിഡന്റ് ജാഫര്‍ കല്ലന്‍ച്ചിറ, ജന.സെക്രട്ടറി റംഷീദ് നമ്പ്യാര്‍ കൊച്ചി, ട്രഷറര്‍ ആത്തിഫ് തെക്കെപ്പുറം, വൈസ് പ്രസിഡന്റ് ഹാരിസ് ചിത്താരി,സാദിഖുല്‍ അമീന്‍, , ഹസന്‍ പടിഞ്ഞാര്‍, റംഷീദ് തോയമ്മല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നഗരത്തില്‍ എത്തിയ എല്ലാവരും മുദ്ര പതിപ്പിച്ച് പ്രതിഷേധത്തിന് ഒപ്പം ചേര്‍ന്നു.
key words;msf-against-rap

Post a Comment

0 Comments

Top Post Ad

Below Post Ad