Type Here to Get Search Results !

Bottom Ad

വേനല്‍ മഴയും കനിഞ്ഞില്ല: കാസര്‍കോട് ചുട്ടുപൊള്ളുന്നു

കാസര്‍കോട് (www.evisionnews.in): വേനല്‍മഴയും കാസര്‍കോടിന് ഇക്കുറി കിട്ടാക്കനിയായത് മൂലം നാടും നഗരവും ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് ഈ വര്‍ഷമാണെങ്കിലും കാസര്‍കോടിനോട് മഴ തീരെ കനിഞ്ഞില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഇതു പ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ 22 വരെ 83.5 മില്ലിമീറ്റര്‍ മഴ കിട്ടി. എന്നാല്‍ കാസര്‍കോടിനെ മഴ കനിഞ്ഞില്ല. നിലവില്‍ 36 ഡിഗ്രിയാണ് കാസര്‍കോട്ടെ ചൂട്. 

മറ്റു ജില്ലകളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. 05.6 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന കണ്ണൂരില്‍ ഇത്തവണ 06.5 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പാലക്കാടും വെള്ളാനിക്കരയിലുമാണ് നിലവില്‍ കൂടുതല്‍ ചൂട്-39 ഡിഗ്രി സെല്‍ഷ്യസ്.

പുനലൂര്‍ 37 ഡിഗ്രിയും കോട്ടയം, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 36 ഡിഗ്രിയുമാണ് ചൂട്. വരും ദിവസങ്ങളില്‍ പാലക്കാട്ടെ ചൂട് 40 ഡിഗ്രിയിലേയ്ക്കെത്തും. ഈ ദിവസങ്ങളില്‍ മഴ ഉണ്ടാകില്ലെങ്കിലും ഏപ്രില്‍-മെയ് മാസങ്ങളില്‍ ലഭിക്കുന്ന വേനല്‍ മഴ ലഭിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad