ലക്‌നൗ (www.evisionnews.in): മുസ്ലിം ന്യൂനപക്ഷങ്ങളുടെ മൗലികാവശകാശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി യുപിയിലാകമാനം പോസ്റ്ററുകള്‍ പ്രചരിപ്പിച്ചുതുടങ്ങി. 'ഞങ്ങളുടെ സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തണം. ഇല്ലെങ്കില്‍ പള്ളികളില്‍ നമാസ് നടത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മുസ്ലിം പള്ളിയ്ക്ക് സമീപം പതിച്ച പോസ്റ്ററുകളിലെ വാചകങ്ങളാണിത്. എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടി എന്നു പറഞ്ഞാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷം നേടിയതിനൊപ്പം സംസ്ഥാനത്തെ മുസ്ലിംമുകളോട് നാടുവിട്ടു പോകാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്ററുകള്‍ക്ക് പിന്നാലെയാണ് യു.പിയിലെ മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ പതിച്ചത്. നമാസ് സമയത്ത് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കില്ലെന്നും പോസ്റ്ററുകളില്‍ പറയുന്നു.
രാവിലെ പള്ളി തുറക്കുന്ന വേളയിലാണ് പോസ്റ്ററുകള്‍ ശ്രദ്ധയില്‍ പെട്ടത്. മുസ്ലിം പള്ളികളില്‍ വര്‍ഗ്ഗീയ പോസ്റ്ററുകള്‍ പതിപ്പിച്ചെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയിന്മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് സൂപ്രണ്ട് സമീര്‍ സൗരഭ് പറഞ്ഞു. ബറേലിയിലെ മുസ്ലിമുകളോട് എത്രയും പെട്ടെന്നു നാടുവിടാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്ററുകള്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു.

Post a Comment
0 Comments