Type Here to Get Search Results !

Bottom Ad

മദീനാപാഷന്‍: എസ്.കെ.എസ്.എസ്.എഫ് യുവാരവം 31ന് തുടങ്ങും


കാസര്‍കോട് (www.evisionnews.in): ഏപ്രില്‍ 14 മുതല്‍ 16 വരേ തളങ്കരയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുവാരവം 31ന് തുടങ്ങും. ഏപ്രില്‍ രണ്ടിന് സമാപിക്കും. 31ന് മഞ്ചേശ്വരത്ത് നിന്നാരംഭിക്കുന്ന യുവാരവം മഞ്ചേശ്വരം മിയാപദവില്‍ നിന്നാരംഭിക്കും. ഹൊസങ്കടി, ആരിക്കാടി ജംഗ്ഷന്‍, പള്ളങ്കോട്, മുള്ളേരിയ, നാരംപാടി, ബദിയടുക്ക ടൗണ്‍, സീതാംഗോളി, മൊഗ്രാല്‍ പുത്തൂര്‍, ഉളിയത്തടുക്ക, ആലംപാടി, ബോവിക്കാനം, കളനാട്, നോര്‍ത്ത് ചിത്താരി, കല്ലൂരാവി, നീലേശ്വരം, കാക്കടവ്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പടന്നയില്‍ സമാപിക്കും. സംസ്ഥാന, ജില്ലാ ഭാരവാഹികള്‍, സെക്രട്ടറിയേറ്റംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുവാരവം നടക്കുക. സ്വീകരണ കേന്ദ്രങ്ങളില്‍ പരിപാടി വിജയിപ്പിക്കുന്നതിന് മേഖലാ, ക്ലസ്റ്റര്‍, ശാഖ ഭാരവാഹികളോടും ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad