Type Here to Get Search Results !

Bottom Ad

ലോക്കല്‍ പോലീസും സ്‌പെഷ്യല്‍ ടീമും ശീതസമരത്തില്‍: ജില്ലാ ആസ്ഥാനത്ത് പോലീസില്‍ സ്തംഭനാവസ്ഥ


കാസര്‍കോട് (www.evisionnews.in): ചൂരിയിലെ മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയുടെ വധത്തെ തുടര്‍ന്ന് പോലീസില്‍ ഉരുണ്ടുകൂടിയ ചേരിപ്പോര് ജില്ലാ ആസ്ഥാനത്തെ ക്രമസമാധാനപാലനത്തെ അടിമുടി തകിടംമറിച്ചതായി ആരോപണം ശക്തം. ലോക്കല്‍ പോലീസും മൗലവി വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘാംഗങ്ങളുമാണ് അച്ചടക്കമുള്ള സേനക്ക് ദുഷ്‌പേരുണ്ടാക്കുന്ന തരത്തില്‍ പരസ്യമായി ഏറ്റുമുട്ടി ജനങ്ങളെ അമ്പരപ്പിക്കുന്നത്. 

മാധ്യമങ്ങളോട് പോലും ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും തീരെ സഹകരിക്കുന്നില്ല. റിയാസ് മൗലവി വധത്തെ സംബന്ധിച്ച് ജനങ്ങള്‍ അറിയേണ്ട പലതും പ്രത്യേക അന്വേഷണ സംഘം മറച്ചുവെക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അതിനിടെ ലോക്കല്‍ പോലീസിലെ ചിലരും സ്‌പെഷ്യല്‍ ടീമിലെ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന വാക്പയറ്റും ഇപ്പോള്‍ നാട്ടിലാകെ പാട്ടാണ്. 

ജില്ലാ ആസ്ഥാനത്തെ പോലീസ് ഭരണം അട്ടിമറിഞ്ഞത് മൂലം ഇതുമുതലാക്കുന്നത് സാമൂഹ്യ വിരുദ്ധരും നിയമലംഘകരുമാണ്. ജില്ലയിലൊട്ടുക്കും മണല്‍ മാഫിയ അഴിഞ്ഞാടുകയാണ്. (www.evisionnews.in)മണല്‍ വേട്ടയും ഏതാണ്ട് നിലച്ചമട്ടാണിപ്പോള്‍. മൗലവി വധത്തിന് ശേഷം ജില്ലയില്‍ പ്രത്യേകിച്ച് സാമൂഹ്യവിരുദ്ധര്‍ക്കെതിരെയുള്ള അറിയപ്പെടുന്ന ഒരൊറ്റ നടപടിപോലും ഉണ്ടായിട്ടില്ല. നേരത്തെ ശക്തമായിരുന്ന പോലീസിന്റെ ബൈക്ക് പട്രോളിംഗും ചടങ്ങുമാത്രമായി കഴിഞ്ഞു. രാത്രി കാലങ്ങളിലെ മോട്ടോര്‍ ബൈക്ക് പരിശോധന ബാഹ്യഇടപെടലുകള്‍ മൂലം പോലീസ് നിര്‍ത്തിയതോടെ ഇതുമുതലാക്കിയത് കള്ളന്മാരും കൊള്ളക്കാരും കൊലയാളികളുമാണ്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ബൈക്കിലെത്തിയ ഘാതക സംഘം റിയാസ് മൗലവിയെ വധിച്ച സംഭവത്തില്‍ കാസര്‍കോട് കണ്ടത്. 

കറന്തക്കാട്, കേളുഗുഡ്ഡെ, അടുക്കത്ത് ബയല്‍, മധൂര്‍ പഞ്ചായത്തിലെ കൂഡ്‌ലു അടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഗുണ്ടാവാഴ്ചയാണ് നടന്നുവരുന്നത്. അസമയങ്ങളില്‍ റോഡരികിലെ ആല്‍ത്തറകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഗുണ്ടാസംഘം നിലയുറപ്പിക്കുന്ന കാഴ്ചയാണെങ്ങും. റിയാസ് മൗലവിയെ വധിച്ച ഘാതകരെത്തിയ മോട്ടോര്‍ ബൈക്ക് (www.evisionnews.in)താളിപ്പടുപ്പില്‍ നിന്ന് മോഷ്ടിച്ച ശേഷം രണ്ട് നാള്‍ കാസര്‍കോടാകെ കറങ്ങിയടിച്ചിട്ടും പോലീസിന് കണ്ടെത്താനാവാത്തതും നിയമപാലന രംഗത്തെ വലിയ വീഴ്ചയാണ്. 

അതേസമയം റിയാസ് മൗലവിയുടെ ഘാതകരെ കയ്യോടെ പിടികൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കയ്യിലേല്‍പ്പിച്ചത് ലോക്കല്‍ പോലീസാണെന്ന് പരസ്യമായിട്ടുണ്ട്. കൊലനടന്ന് ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ഘാതകരുടെ വീടുകളിലെത്തിയ ലോക്കല്‍ പോലീസ് സംഘം ഇവരുടെ ഒളിവില്‍ പോകാനുള്ള ശ്രമങ്ങള്‍ക്ക് തടയിടുകയായിരുന്നു. ഇത് കൊണ്ടാണ് മൂന്നംഗ ഘാതക സംഘത്തെ പുഷ്പം പോലെ കയ്യിലൊതുക്കാന്‍ ലോക്കല്‍ പോലീസിനായത്. പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ട (www.evisionnews.in)കുറ്റവും നിസാരമായാണ് നിയമവൃത്തങ്ങള്‍ പോലും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കാരണം കൊണ്ട് തന്നെ മുന്‍കാലങ്ങളിലെ വര്‍ഗീയ കേസുകളിലെ പ്രതികള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടത് പോലെ മൗലവി വധക്കേസിലെ പ്രതികളും ഉടന്‍ പുറത്തിറങ്ങുമെന്നും വിലയിരുത്തുന്നവരുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad