ന്യൂഡല്‍ഹി (www.evisionnews.in): കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി സമ്മാനം പ്രഖ്യാപിച്ച മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് പിടിയില്‍. ഉജ്ജയിനില്‍ നിന്നാണ് കുന്ദന്‍ ചന്ദ്രാവത് പിടിയിലായത്.
മാര്‍ച്ച് മൂന്നിന് മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന പരിപാടിക്കിടെയായിരുന്നു കുന്ദന്‍ ചന്ദ്രാവതിന്റെ വിവാദമായ കൊലവിളിപ്രസംഗം. കേരളത്തിലെ ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സി.പി.എം നടത്തുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പിണറായിയുടെ തലവെട്ടുന്നവര്‍ക്ക് തന്റെ സ്വത്തുക്കള്‍ വിറ്റും പണം നല്‍കുമെന്നും ചന്ദ്രാവത് പ്രഖ്യാപിച്ചിരുന്നു.

Post a Comment
0 Comments