ദുബൈ (www.evisionnews.in): ദുബൈയിലെ പ്രഥമ പ്രവാസി സംഘടനയായ ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യു.എ.ഇയിലെ മതസാമൂഹിക ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് എക്‌സലന്‍സി അവാര്‍ഡ് നല്‍കി ആദരിക്കും. ഡോ. ബി.ആര്‍ ഷെട്ടി, ഷംസുദ്ദീന്‍ മുഹ് യദ്ദീന്‍, വി.കെ ഹംസ അബ്ബാസ്, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, കട്ടിപ്പാറ അബൂബക്കര്‍ മൗലവി, കായക്കൊടി ഇബ്രാഹിം മൗലവി, പി.എ ഇബ്രാഹിം ഹാജി, അബ്ദുല്‍ സലാം മോങ്ങം, എളേറ്റില്‍ ഇബ്രാഹിം, ഡോ. കെ.പി ഹുസൈന്‍, യൂസുഫ് അല്‍ഫലഹ എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കുകയെന്ന് ജമാഅത്ത് പ്രസിഡണ്ട് ടി.പി മഹമൂദ് ഹാജി, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ അറിയിച്ചു. മാര്‍ച്ച് 31ന് മൂന്ന് മണിക്ക് ദുബൈ ദേര ഫ്‌ളോറ ഗ്രാന്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Post a Comment
0 Comments