Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം: തിരിച്ചറിയല്‍ പരേഡ് നാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍


കാസര്‍കോട് (www.evisionnews.in): കാസര്‍കോടിനെ നടുക്കിയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധിക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലുള്ള മൂന്ന് പ്രതികളെ ബുധനാഴ്ച തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും. സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടക്കുന്നത്.

റിയാസ് മൗലവിവധക്കേസിലെ ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡെയിലെ നിധിന്‍ (19), മൂന്നാം പ്രതി കേളുഗുഡെ ഗംഗൈയിലെ അഖിലേഷ് (25) എന്ന അഖില്‍ എന്നിവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാന്‍ കാസര്‍കോട് ജുഡീഷ്്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.

കേസന്വേഷണ സംഘത്തലവനായ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. ശ്രീനിവാസാണ് പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് കോടതിയില്‍ ഹരജി കഴിഞ്ഞ ദിവസം ഹരജി നല്‍കിയിരുന്നു. ഹരജി സ്വീകരിച്ച കോടതി തിരിച്ചറിയല്‍ പരേഡിന് അനുമതി നല്‍കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad