Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധക്കേസ്: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും


കാസര്‍കോട് (www.evisionnews.in): റിയാസ് മൗലവി വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്കെതിരെ യുഎപിഎ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) പ്രകാരമുള്ള കേസും ചുമത്താന്‍ പോലീസ് തലത്തില്‍ ആലോചന. 

കേസന്വേഷണത്തിന്റെ അന്തിമഘട്ടം അടുക്കുന്നതോടെ ഇപ്പോള്‍ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള വകുപ്പുകള്‍ക്ക് പുറമെ കൂടുതല്‍ വകുപ്പുകളും ചേര്‍ക്കണമെന്ന് തെളിഞ്ഞാല്‍ പുതിയ വകുപ്പുകള്‍ കൂടി പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡോ. എ ശ്രീനിവാസ് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. വളരെ (www.evisionnews.in)ശാസ്ത്രീയവും സമഗ്രവുമായാണ് കേസ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഇതില്‍ ബാഹ്യ ഇടപെടലുകളൊന്നുമില്ലെന്നും ശ്രീനിവാസ് വ്യക്തമാക്കി.


വര്‍ഗീയപരമായ ഗൂഢലക്ഷ്യത്തോടെയാണ് ചൂരി പള്ളിയിലെ മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയതെന്നും അതുകൊണ്ട് തന്നെ യുഎപിഎ അടക്കമുള്ള കഠിന വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തണമെന്നും വിവിധ കോണുകളില്‍ നിന്ന് ഇതിനകം ആവശ്യമുയര്‍ന്നിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ (www.evisionnews.in)മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരിന്നു. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതേ ആവശ്യം ഉന്നയിച്ച് പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad