Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ മന്ത്രി കഴിവുകേടുകളെ അലങ്കാരമായി കാണുന്നു: എം.സി ഖമറുദ്ദീന്‍


കാഞ്ഞങ്ങാട്: (www.evisionnews.in) വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് കഴിവു കേടുകളെ അലങ്കാരമായി കാണുകയും ഉദ്യോഗസ്ഥരുടെ മേലില്‍ വീഴ്ചകള്‍ കെട്ടിവെച്ചു കൊണ്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാണ് ശ്രമിക്കുന്നതെന്ന് ജില്ലാ മുസ്ലിംലീഗ് ജന.സെക്രട്ടറി എം.സി ഖമറുദ്ദീന്‍. എസ്.എസ്.എല്‍.സി കണക്കു പരീക്ഷ പേപ്പര്‍ ചേര്‍ന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വെക്കണ മെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഡി.ഇ.ഒ ഓഫിസി ലേക്ക് ജില്ലാ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കണക്കു പരീക്ഷ പേപ്പര്‍ ചോര്‍ന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രിക്കാണ്. ഇത് ഏറ്റെടുത്ത് മന്ത്രി രാജിവെക്കലാണ് നല്ലതെന്നും അദ്ദേഹം ക്ൂട്ടി ചേര്‍ത്തു ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എഫ് ജില്ലാ ജന.സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, ശംസുദ്ധീന്‍ കിന്നിംഗാര്‍, റമീസ് ആറങ്ങാടി, ജാബിര്‍ തങ്കയം, ഇര്‍ഷാദ് മൊഗ്രാല്‍, കാദര്‍ ആലൂര്‍, പി.വൈ.ആസിഫ്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, നഷാത്ത് പരവനടുക്കം, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ശെയിന്‍ കുണിയ, റംഷീദ് നമ്പ്യാര്‍ കൊച്ചി, ഫൈസല്‍ കുളിയങ്കാല്‍, സവാദ് അംഗടിമുഗര്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad